ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ പോരാട്ട നായകൻ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ഇളയ മകൾ സിൻഡ്സി മണ്ടേല (59) അന്തരിച്ചു. 2015 മുതൽ ഡെൻമാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായിരുന്നു.

ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞാൽ നെൽസൺ മണ്ടേലയെ ജയിൽ മോചിതനാക്കാം എന്ന് 1985ൽ വെള്ളക്കാരുടെ സർക്കാർ വാഗ്ദാനം ചെയ്തപ്പോൾ അതിനെതിരായ മണ്ടേലയുടെ പ്രസ്താവന വായിച്ചത് സിൻഡ്സി ആയിരുന്നു.

വൻ ജനക്കൂട്ടം പങ്കെടുത്ത പൊതുയോഗത്തിൽ നടത്തിയ ആ പ്രസ്താവനാപാരായണം ലോകമെങ്ങും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തതോടെയാണ് സിൻഡ്സി ശ്രദ്ധിക്കപ്പെട്ടത്.

English summary: Nelson Mandelas daughter passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com