ADVERTISEMENT

ബെയ്ജിങ് ∙ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടയ്ക്കാനുള്ള യുഎസ് നടപടിക്കു തിരിച്ചടിയായി ചെങ്ദുവിലെ യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്താൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ് ആവശ്യപ്പെട്ടത്. 

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളിൽ വഷളായ യുഎസ്–ചൈന ബന്ധം ഇതോടെ കൂടുതൽ മോശമായി. ടിബറ്റ് ഉൾപ്പെടെ ഒട്ടേറെ പ്രദേശങ്ങൾ സിച്ചുവാൻ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ പ്രവർത്തനപരിധിയിലാണ്. 2012 ൽ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുൻ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടർന്നുള്ള സംഭവങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്ക്കേണ്ടിവന്നു. 

കൂടുതൽ ചൈനീസ് കോൺസുലേറ്റുകളോട് പ്രവർത്തനം നിർത്താൻ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com