ADVERTISEMENT

പാരിസ് ∙ പടിഞ്ഞാറൻ ഫ്രാൻസിലെ നോറ്റ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായ സന്നദ്ധപ്രവർത്തകൻ കുറ്റം സമ്മതിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിൽ ഇയാൾക്കു പശ്ചാത്താപമുണ്ടെന്നും എന്നാൽ എന്തിനാണ് ഇതു ചെയ്തതെന്ന് വ്യക്തമല്ലെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ 18നാണു കത്തീഡ്രലിനു തീവച്ചത്.

പള്ളി തുറക്കാനും അടയ്ക്കാനും നിയോഗിച്ചിരുന്ന റുവാണ്ട വംശജനായ 39കാരനാണു പ്രതി. കുറ്റം തെളിഞ്ഞാൽ 10 വർഷം ജയിൽശിക്ഷയും 150000 യൂറോ (1.3 കോടിയോളം രൂപ) പിഴയും ലഭിക്കുന്ന കുറ്റമാണിത്.

English Summary: Volunteer Confesses to Starting Fire at Nantes Cathedral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com