ADVERTISEMENT

ലണ്ടൻ∙ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഗോൺ വിത് ദ് വിൻഡി’ലൂടെ പ്രശസ്തയായ നടി ഒലിവിയ ഡി ഹവിലൻഡ് (104) അന്തരിച്ചു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു തവണ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. ടു ഈച്ച് ഹിസ് ഓൺ (1946), ദ് ഹെയറസ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു പുരസ്കാരം നേടിയത്. 

1930–40 കാലഘട്ടങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങിയ ഒലിവിയ, ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിലെ താരമായാണ് അറിയപ്പെടുന്നത്. ഓസ്കർ ജേതാക്കളിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം ചെന്ന അഭിനേതാവായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com