ADVERTISEMENT

ചെങ്ദു ∙ ചൈന പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ട യുഎസ് കോൺസുലേറ്റിൽ നിന്ന് ജീവനക്കാർ ഒഴിഞ്ഞു. 3 ട്രക്കുകളിലായി കോൺസുലേറ്റിലെ സാധനങ്ങളും നീക്കി. കോൺസുലേറ്റിനു സമീപമുള്ള തെരുവും നടപ്പാതകളും അടച്ചശേഷം പൊലീസ് കാവലിലായിരുന്നു നടപടി. ചാരവൃത്തി ആരോപിച്ച് ഹൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടാൻ യുഎസ് ആവശ്യപ്പെട്ടതിനു തിരിച്ചടിയായാണു ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടയ്ക്കാൻ ചൈന കഴിഞ്ഞ വെള്ളിയാഴ്ച ആവശ്യപ്പെട്ടത്.

ഇതേസമയം, ഹൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റ് വളപ്പിൽ യുഎസ് ഫെഡറൽ ഏജന്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി കെട്ടിടം മുദ്ര വച്ചു. 40 വർഷമായി പ്രവർത്തിച്ചിരുന്ന കോൺസുലേറ്റ് കഴിഞ്ഞ ദിവസം പൂട്ടി.ഇന്നലെ രാവിലെ ജീവനക്കാരും ഒഴിഞ്ഞു. കോൺസുലേറ്റിന്റെ വളപ്പിൽ യുഎസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചു കടന്നു കെട്ടിടം മുദ്ര വച്ച നടപടിയെ ചൈന അപലപിച്ചു.

English Summary: US closes consulate in Chengdu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com