ADVERTISEMENT

റിയാദ്, ദുബായ്, ദോഹ∙ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു രേഖപ്പെടുത്തി സൗദി. പ്രതിദിനം 5000–ൽ ഏറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് 2000–ൽ താഴെയാണ് കുറഞ്ഞത്. 1993 പേർ പുതുതായി പോസിറ്റീവായപ്പോൾ 2613 പേർ രോഗമുക്തി നേടി. ഇന്നലെ 27 പേർ കൂടി മരിച്ചു. 

ഖത്തറിൽ കർശന വ്യവസ്ഥകളോടെ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ എന്നിവയും ഇന്നുമുതൽ തുറക്കും. രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരും 25നും 44നും ഇടയിൽ പ്രായമുള്ളവർ. 292 പേർ പുതുതായി പോസിറ്റീവായി. 

യുഎഇയിൽ ഒരാൾ കൂടി മരിച്ചു. 264 പേർ കൂടി പോസിറ്റീവ്. ഒമാനിൽ 9 മരണം കൂടി. 1,053 പേർ പോസിറ്റീവ്. ബഹ്റൈനിൽ കോഴിക്കോട് വടകര സ്വദേശി മരിച്ചു. 384 പേർക്കു കൂടി കോവിഡ്. കുവൈത്തിൽ 606 പേർ കൂടി പോസിറ്റീവ്. 5 പേർ മരിച്ചു. 

English Summary: Covid gulf update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com