sections
MORE

മായുന്നില്ല, കോവിഡ് ഭീതി: യുഎസിൽ ഓരോ മിനിറ്റിലും ഒരാൾ വീതം മരിക്കുന്നു

saudi-covid
SHARE

വാഷിങ്ടൻ ∙ യുഎസിൽ ഓരോ മിനിറ്റിലും ഒരാൾ വീതം കോവിഡ് ബാധിച്ചു മരിക്കുന്നതായി കണക്ക്. യൂറോപ്പാകട്ടെ, രണ്ടാം കോവിഡ് തരംഗഭീതിയിൽ. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകളിൽ വൻ വർധന. കോവിഡിനെതിരായ വാക്സിൻ പരീക്ഷണങ്ങളിൽ മുന്നേറുമ്പോഴും ഒട്ടേറെ രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്. രാജ്യങ്ങളിലെ സ്ഥിതി:

യുഎസ് ∙ വെള്ളിയാഴ്ച മാത്രം 1,453 മരണം. മേയ് 27നു ശേഷമുള്ള ഏറ്റവും വലിയ വർധന. ജൂലൈയിൽ 18.7 ലക്ഷം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 25,000 പേർ മരിച്ചു. കഴിഞ്ഞ 11 ദിവസങ്ങളിൽ മാത്രം 10,000 മരണം. ആകെ മരണസംഖ്യ 1.5 ലക്ഷം കവിഞ്ഞു.

19 സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. അരിസോണ, കലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ വൈറസ് പടരുന്നു. കൂടുതൽ മരണം ടെക്സസിൽ.  ഒരുലക്ഷം പേരിൽ 45 പേർ യുഎസിൽ രോഗം മൂലം മരിക്കുന്നു. 

ബ്രസീൽ ∙ ഒറ്റദിവസം 52,383 പോസിറ്റീവ് കേസ്, 1191 മരണം. ആകെ കോവിഡ് ബാധിതർ 26 ലക്ഷത്തിലേറെ. മരണ സംഖ്യ 92,500 കവിഞ്ഞു.

റഷ്യ ∙ പുതുതായി 5,462 കേസുകൾ, 161 മരണം. കോവിഡിനെതിരായ വാക്സിന്റെ പരീക്ഷണം പൂർത്തിയായി. ഡോക്ടർമാർക്കും അധ്യാപകർക്കുമാണ് ആദ്യം വാക്സിൻ നൽകുക.

മെക്സിക്കോ ∙ ഒറ്റദിവസം 688 മരണം. ആകെ മരണം 46,600 കവിഞ്ഞു.കോവിഡ് ബാധിതർ 4.1 ലക്ഷം. 

യുകെ ∙ പുതുതായി 846 പോസിറ്റീവ് കേസുകൾ. പ്രതിദിന കേസുകളിൽ ഒരു മാസത്തിനിടയിലെ വലിയ വർധന.  സ്‌പെയിനിൽ നിന്നു വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി. 

ഫ്രാൻസ് ∙ ഒറ്റദിവസം 1,400 പുതിയ കേസ്. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വർധന. എന്നാൽ, ഗുരുതര രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടെന്ന് അധികൃതർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ഒക്ടോബർ 15 വരെ നീട്ടി. 

ഇറ്റലി ∙ ഒറ്റദിവസം 289 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 6 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒക്ടോബർ 15വരെ നീട്ടി.

ചൈന ∙ പുതുതായി 45 പോസിറ്റീവ് കേസ്. തൊട്ടുമുൻപത്തെ ദിവസം ഇത് 127 ആയിരുന്നു. രോഗലക്ഷണമില്ലാത്ത കേസുകൾ പെരുകുന്നത് ആശങ്കയുണർത്തുന്നു.

വിയറ്റ്നാം ∙ കോവിഡ് ബാധയിൽനിന്നു താരതമ്യേന അകന്നുനിന്ന രാജ്യത്ത് മൂന്നാമതൊരാളും മരിച്ചത് ആശങ്കയുയർത്തി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഡാ നാങ് ആണ് ഹോട് സ്പോട്ടായി മാറിയിരിക്കുന്നത്. പ്രതിവാരം 100 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇവിടെയാണ് 3 മരണവും. രോഗം ഭയന്ന് 80,000 വിനോദസഞ്ചാരികൾ സ്ഥലം വിട്ടതായി അധികൃതർ.

ജർമനി ∙ പുതുതായി 1,012 കേസ്, 3 മരണം. ആകെ കോവിഡ് ബാധിതർ 2.1 ലക്ഷം. മരണം 9,224. കോവിഡ് വ്യാപനം തടയാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ബെർലിനിൽ ആയിരങ്ങൾ പ്രകടനം നടത്തി.

ഓസ്ട്രേലിയ ∙ രോഗവ്യാപനം കുറയുന്നു. ജനസംഖ്യയിൽ രണ്ടാമതുള്ള വിക്ടോറിയയിൽ 397 പുതിയ കേസുകൾ.

സിംഗപ്പൂർ ∙ പുതുതായി 307 കേസ്. ആകെ പോസിറ്റീവ് കേസ് 52,512. മരണം 27

ദക്ഷിണകൊറിയ ∙ പുതുതായി 31 കേസ് മാത്രം. ആകെ 14,336, മരണം 301.

പാക്കിസ്ഥാൻ ∙ ഒറ്റദിവസം 903 കേസ്, 27 മരണം. ആകെ കോവിഡ് ബാധിതർ 2.7 ലക്ഷത്തിലേറെ. മരണം 6000

ശ്രീലങ്ക ∙ പ്രതിദിന കേസുകൾ ഒറ്റയക്കത്തിലേക്ക്. ആകെ 2,815 കേസുകൾ. 11 മരണം.

ബംഗ്ലദേശ് ∙ 2,199 പോസിറ്റീവ് കേസ്, 21 മരണം. ആകെ കോവിഡ് ബാധിതർ 2.3 ലക്ഷം, മരണം 3,132.

നേപ്പാൾ ∙ ഒറ്റദിവസം 315 കേസ്, മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 20,000 പോസിറ്റീവ് കേസുകൾ, മരണം 56.

ഇറാൻ ∙ പുതുതായി 2,548 കേസ്, 216 മരണം. ആകെ കോവിഡ് ബാധിതർ 3 ലക്ഷത്തിലേറെ. മരണം 17,000 ന് അടുത്ത്.

കോവിഡ്:   കേസ് മരണനിരക്ക് കുറയുന്നു

രോഗബാധിതർ കൂടുതലുള്ള ‌ അഞ്ചു രാജ്യങ്ങളില്‍ ആകെയുള്ള േകസുകളും മരണവും (ബ്രായ്ക്കറ്റില്‍).  മാര്‍ച്ച് മുതലുള്ള കേസ് മരണനിരക്ക് (ആകെ രോഗികളും മരണവും തമ്മിലുള്ള അനുപാതം-സിഎഫ്ആര്‍) വ്യക്തമാക്കുന്നതാണ് ഗ്രാഫ്. 

English summary: Covid cases Global

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA