ADVERTISEMENT

മോസ്കോ ∙ പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നൽകാനൊരുങ്ങി റഷ്യ. ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായും ഒക്ടോബറിൽ രാജ്യത്തു വ്യാപകമായി വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും റഷ്യയുടെ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ അറിയിച്ചു. 

വാക്സിൻ ഉപയോഗത്തിന് ഈ മാസം തന്നെ അനുമതി നൽകിയേക്കും. ഡോക്ടർമാ‍ർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ നൽകുക. അതേ സമയം, മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ 3 ഘട്ടങ്ങളും അവസാനിച്ചിട്ടുണ്ടോ അതോ രണ്ടാം ഘട്ടമാണോ പൂർത്തിയായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ചൈനയിൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ നിയന്ത്രിത രീതിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. 

യുഎസ് വികസിപ്പിക്കുന്ന വാക്സിനുകൾ ആദ്യം നൽകേണ്ടതാർക്കെന്ന കാര്യത്തിൽ അടുത്ത മാസം അവസാനത്തോടെ മാർഗനിർദേശം വന്നേക്കും. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.

English summary: Russia preparing mass vaccination against Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com