ADVERTISEMENT

ലണ്ടൻ ∙ വടക്കൻ അയർലൻഡിൽ 3 ദശകത്തോളം നീണ്ട സായുധ പ്രക്ഷോഭം അവസാനിപ്പിച്ച ‘ദുഃഖവെള്ളിയാഴ്ച കരാറി’ന്റെ ശിൽപിയും സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവുമായ ജോൺ ഹ്യൂം (83) വിടപറഞ്ഞു.

കാത്തലിക് സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ്  ലേബർ പാർട്ടി നേതാവ് എന്ന നിലയിൽ ഹ്യൂം നടത്തിയ സമാധാനശ്രമങ്ങൾ 1998 ൽ ആണ് വിജയം കണ്ടത്. അതേവർഷം തന്നെ നൊബേൽ പുരസ്കാരവും ലഭിച്ചു. 

1968 മുതൽ പൗരാവകാശ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന ഹ്യൂം എല്ലാവിധ വിവേചനങ്ങളെയും എതിർത്തു. 1979 ൽ ബ്രിട്ടിഷ് പാർലമെന്റംഗമായി. 

English summary: John Hume passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com