ADVERTISEMENT

പാരിസ് ∙ ചരിത്രത്തിലേക്ക് സംഗീതം തുളുമ്പി അനശ്വരമായ നോത്രദാം കത്തീഡ്രലിലെ പുരാതനമായ പൈപ്പ് ഓർഗൻ സ്വരശുദ്ധിക്കൊരുങ്ങുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ കത്തീഡ്രലിലെ അഗ്നിബാധയിൽ പുകയും കരിയുമേറ്റുവാങ്ങിയ ഓർഗൻ വൃത്തിയാക്കാൻ 4 വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.

ഫ്രാൻസിലെ ഏറ്റവും വലിയ സംഗീതോപകരണമാണിത്. 8000 പൈപ്പുകൾ വേർപെടുത്തി വൃത്തിയാക്കി ‘കണ്ഠശുദ്ധി’ വരുത്തുന്ന ജോലിക്കാണ് തുടക്കമായത്. 5 കീ ബോർഡുകളും പെഡൽ ബോർഡുകളും 105 സ്റ്റോപ്പ് നോബുകളുമുണ്ട് ഇതിന്. ഇവിടെ നിന്നാണ് 8000 പൈപ്പുകളിലേക്കുള്ള വായുപ്രവാഹനം നിയന്ത്രിക്കപ്പെടുന്നത്. ട്യൂണിങ്ങിനു മാത്രം 6 മാസമെങ്കിലുമെടുക്കും.   1773 ൽ ആണ് ഓർഗൻ സ്ഥാപിച്ചത്.

ഓർഗനു തീപിടിച്ചില്ലെങ്കിലും ചൂടുകൊണ്ടുണ്ടായ പ്രശ്നങ്ങളുണ്ട്.  2024 ഏപ്രിൽ 16 ന് അഗ്നിബാധയുടെ അഞ്ചാം വാർഷികത്തിൽ ഓർഗൻ സംഗീതസാന്ദ്രമാക്കാനാണ് തീരുമാനം. പാരീസ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന വർഷം കത്തീഡ്രൽ പൂർണതോതിൽ തുറക്കണമെന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ ആഗ്രഹം.

English summary: Notre Dame pipe organ cleaning

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com