ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (93) ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, രോഗത്തിന്റെ മൂർധന്യാവസ്ഥയിലാണെങ്കിലും അത്ര ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും വത്തിക്കാൻ പ്രതികരിച്ചു.

2013ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആദ്യമായി കഴിഞ്ഞമാസം ഇറ്റലിക്കു പുറത്തേക്കു യാത്ര ചെയ്ത അദ്ദേഹം അവിടെ നിന്നു മടങ്ങിയെത്തിക്കഴിഞ്ഞാണ് രോഗബാധിതനായത്. മൂത്ത സഹോദരൻ ഫാ.ജോർജ് റാറ്റ്സിങ്ങറെ (96) ബവേറിയയിൽ സന്ദർശിച്ച ബനഡിക്ട് മാർപാപ്പ മടങ്ങിയെത്തിയതിനു പിന്നാലെ സഹോദരൻ മരിക്കുകയും ചെയ്തിരുന്നു.

English summary: Former pope Benedict ill

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com