ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. 225 അംഗ പാർലമെന്റിലെ 196 സീറ്റുക‌‌‌‌ളിലേക്കാണ് വോട്ടെടുപ്പ്. ശേഷിക്കുന്ന 26 സീറ്റുകൾ ഓരോ പാർട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ വീതിച്ചുനൽകും. 1.6 കോടി വോട്ടർമാരുടെ അംഗീകാരം തേടി 7,452 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കോവിഡ് സാഹചര്യത്തിൽ 3 തവണ മാറ്റിവച്ച വോട്ടെടുപ്പ് രാത്രി 8 വരെ നീട്ടിയിട്ടുണ്ട്. നാളെ രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്എൽപിപി) മികച്ച ജയം നേടുമെന്ന് അഭിപ്രായ സർവേകൾ പ്രവചിക്കുന്നു. പ്രസിഡന്റിന്റെ അധികാരങ്ങൾ കുറച്ച 2015ലെ ഭരണഘടനാ ഭേദഗതി തിരുത്താൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് എസ്എൽപിപി ലക്ഷ്യമിടുന്നത്. 

ഗോട്ടബയയുടെ സഹോദരനും മുൻ പ്രസിഡന്റുമായ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്. മഹിന്ദയുടെ മൂത്ത മകൻ നമൽ രാജപക്സെ, മൂത്ത സഹോദരൻ ചമൽ രാജപക്സെ, ബന്ധുക്കളായ ശശീന്ദ്ര രാജപക്സെ, നിപുണ രണവാക എന്നിവരും മത്സരിക്കുന്നുണ്ട്. ഐക്യമില്ലാതെ മത്സരിക്കുന്ന പ്രതിപക്ഷം കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല.

English Summary: Srilanka parliament election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com