ഓരോ പിറന്നാളിലും സമ്മാനം വിസ്കി; കൂട്ടിവച്ചു വാങ്ങിയത് ഒരു വീട് !

HIGHLIGHTS
  • 28 ജന്മദിനങ്ങളിൽ പിതാവ് നൽകിയ സമ്മാനത്തിന് മൂല്യം 39 ലക്ഷം രൂപ
Mathew-and-Pete
മാത്യു റോബ്‌സണും പീറ്റും
SHARE

ലണ്ടൻ ∙ ഓരോ പിറന്നാളിനും പിതാവ് സമ്മാനമായി നൽകിയത് 18 വർഷം പ്രായമുള്ള മക്കാലൻ സിംഗിൾ മാൾട്ട് വിസ്കി. ഇങ്ങനെ ലഭിച്ച 28 കുപ്പി വിസ്കിയുടെ അപൂർവശേഖരം വിറ്റഴിച്ച് 28–ാം വയസ്സിൽ മകൻ വാങ്ങിയത് ഒരു വീട്!

ഇംഗ്ലണ്ടിലെ ടോൺടൻ സ്വദേശിയായ മാത്യു റോബ്‌സൺ 1992 ലാണു ജനിച്ചത്. ഓരോ പിറന്നാളിനും മകനു സമ്മാനമായി നൽകാൻ 18 വർഷം പഴക്കമുള്ള മക്കാലൻ സിംഗിൾ മാർട്ട് വിസ്കിയുടെ 28 കുപ്പികൾക്കുമായി പിതാവ് പീറ്റ് (64) ചെലവഴിച്ചത് 5,000 പൗണ്ട്. അപൂർവ വിസ്കിയുടെ ഇത്രയും ദീർഘകാലത്തെ തുടർച്ചയായ ശേഖരം അത്യപൂർവമായതിനാൽ മൂല്യം 40,000 പൗണ്ടായി (ഏകദേശം 39 ലക്ഷം രൂപ) ഉയർന്നു. 

പീറ്റ് ആദ്യ കുപ്പി വാങ്ങിയത് (1974 വിന്റേജ്) മാത്യുവിന്റെ ജനനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചുകൊണ്ടായിരുന്നു. 18 വർഷം പ്രായമുള്ള വിസ്കി ഓരോ പിറന്നാളിനും വാങ്ങി സമ്മാനിച്ചാൽ 18ാം പിറന്നാൾ ആകുമ്പോൾ അതൊരു വലിയ കൗതുകമാകുമല്ലോ എന്നു വിചാരിച്ചാണു താൻ ഇതു തുടങ്ങിയതെന്നു പീറ്റ് പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മക്കാലൻ വിസ്കിയുടെ മൂല്യം കുതിച്ചുയർന്നതാണ് ഈ അപൂർവശേഖരത്തിനു ഉയർന്ന വില കിട്ടാൻ കാരണമായതെന്നു വിസ്കി ബ്രോക്കറായ മാർക് ലിറ്റലർ‌ പറഞ്ഞു.

English Summary: Son buys house with his father's birthday gifts over the years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA