ADVERTISEMENT
ലഹോർ ∙ മതനിന്ദാക്കുറ്റം ചുമത്തി ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നാണ് ആരോപണം. 2013ൽ റജിസ്റ്റർ ചെയ്ത കേസിലാണു ലഹോർ കോടതിയുടെ വിധി. മതം മാറാൻ വിസമ്മതിച്ചതുകൊണ്ടാണു സൂപ്പർവൈസർ തനിക്കെതിരെ പരാതി നൽകിയതെന്നു അസിഫ് പർവേസ് കോടതിയിൽ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു പർവേസിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വ്യക്തിവൈരാഗ്യം തീർക്കാൻ മതനിന്ദാക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com