ADVERTISEMENT

ലണ്ടൻ ∙ കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഓക്സ്ഫഡ് വാക്സീന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം താൽക്കാലികമായി നിർത്തി. വാക്സീൻ സ്വീകരിച്ച ഒരാൾക്ക് ആരോഗ്യപ്രശ്നം കണ്ടതിനെത്തുടർന്നാണിത്. പരീക്ഷണങ്ങളിൽ ഇതു സാധാരണയാണെന്നും സ്വമേധയാ നിർത്തിവച്ചതാണെന്നും ഉൽപാദക കമ്പനിയായ ‘അസ്ട്രാസെനക’ അറിയിച്ചു. ശാരീരിക പ്രശ്നങ്ങളുണ്ടായാൽ അതു വാക്സീൻ കാരണമല്ല എന്നു സ്ഥിരീകരിക്കുന്നതു വരെ പരീക്ഷണം നിർത്തിവയ്ക്കും. സുരക്ഷ, സ്വതന്ത്ര സമിതി വിലയിരുത്തിയ ശേഷം അടുത്തയാഴ്ച പരീക്ഷണം പുനരാരംഭിച്ചേക്കും. 

ഇതിനിടെ വാക്സീന്റെ ഇന്ത്യയിലെ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോളർ ജനറൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണ, ഉൽപാദന നടപടികളെ ബാധിക്കില്ലെന്ന് സീറം പ്രസ്താവിച്ചതിനു പിന്നാലെയാണ് നടപടി. ഇത്ര ഗുരുതരമായ വിപരീതഫലം ഉണ്ടായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് ചെയ്യാതിരുന്നത്, ഇന്ത്യയിലെ പരീക്ഷണ നടപടികൾ എന്തുകൊണ്ട് നിർത്തിവച്ചുകൂടാ എന്നീ കാര്യങ്ങളിൽ സീറം വിശദീകരണം നൽകണം. മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി നൽകിയെങ്കിലും ആരംഭിച്ചിട്ടില്ല. ഇതിന് ഇനിയും നടപടിക്രമങ്ങളുണ്ട്.

English Summary: Oxford vaccine test stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com