മനുഷ്യാവകാശം: കണ്ണടച്ച് ഡിസ്നി; സിനിമയ്ക്കെതിരെ പ്രതിഷേധം

Mulan
SHARE

സോൾ ∙ ചൈനയിലെ ന്യൂനപക്ഷ ഉയ്ഗർ മുസ്‍ലിംകൾക്കെതിരെ മനുഷ്യാവകാശധ്വംസനം നടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ ഡിസ്നി ചാനൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിയതിനെതിരെ പ്രതിഷേധം.

ഡിസ്നി പ്ലസിന്റെ ആക‍്ഷൻ ചിത്രമായ ‘മുലൻ’ ഏറിയ പങ്കും ചിത്രീകരിച്ചത് സിൻജിയാങ്ങിലാണ്. ചൈനയിലെ വമ്പൻ സിനിമ വിപണി കണ്ട് ഡിസ്നിയുടെ കണ്ണ് മഞ്ഞളിച്ചുപോയെന്നാണു വിമർശനം. ഡിസ്നി നിർമിച്ച ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’, ലയൺ കിങ് എന്നിവ ചൈനയിൽ വലിയ വിജയം നേടിയിരുന്നു.

വിഘടനവാദികളെന്നു മുദ്രകുത്തി ലക്ഷക്കണക്കിനു മുസ‍്‍ലിംകൾ ഇവിടെ തടവിലാണ്. രാജ്യത്തു മറ്റിടങ്ങളിൽ ദമ്പതികൾക്ക് ഒരു കുഞ്ഞ് എന്ന നിയമം ഒഴിവാക്കിയെങ്കിലും ഇവിടെ അതു കർശനമായി നടപ്പാക്കുന്നു. ഗർഭഛിദ്രത്തിനു ബലംപ്രയോഗിച്ചു മരുന്നു നൽകുന്നതും വാർത്തയായിരുന്നു.

English Summary: Protest against movie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA