ADVERTISEMENT

ജറുസലം ∙ ഇസ്രയേലിൽ കോവിഡ് വ്യാപനം ശക്തമായതോടെ വീണ്ടും പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഭവനമന്ത്രി യാക്കോവ് ലിസ്മാൻ രാജിവച്ചു. 

ജൂത പുതുവർഷമായ റോഷ് ഹഷാന വെള്ളിയാഴ്ചയും ഉപവാസ ദിനമായ യോം കിപ്പുർ 27നുമാണ്. അതിനു മുന്നോടിയായി ഇസ്രയേലിലെങ്ങും അവധിയുള്ള സമയത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണു യാഥാസ്ഥിതിക ജൂത പാർട്ടി അംഗമായ ലിസ്മാൻ ബെന്യമിൻ നെതന്യാഹു മന്ത്രിസഭയിൽനിന്നു രാജിവച്ചത്. 

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യമന്ത്രിയായിരുന്ന ലിസ്മാനും പോസിറ്റീവായിരുന്നു.

ഇസ്രയേലിൽ ഒന്നര ലക്ഷത്തിലേറെ പേർ കോവിഡ് പോസിറ്റീവായിട്ടുണ്ട്. മരണം 1100.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com