ADVERTISEMENT

ടോക്കിയോ ∙ ആബെ ഷിൻസോയുടെ വിശ്വസ്തനും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിദെ സുഗ (71) ജപ്പാൻ പ്രധാനമന്ത്രിയാകും. ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിയുന്ന ആബെയുടെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നടത്തിയ നേതൃ തിരഞ്ഞെടുപ്പിൽ സുഗ വൻഭൂരിപക്ഷം നേടി.

എൽഡിപിയുടെ പാ‍ർലമെന്റ് അംഗങ്ങളും പ്രാദേശിക പ്രതിനിധികളുമാണു വോട്ട് ചെയ്തത്. സുഗ 534ൽ 377 വോട്ട് നേടി. മുൻമന്ത്രിമാർ കൂടിയായ എതി‍‍‍ർ സ്ഥാനാർഥികൾ ഷിഗെരു ഇഷിബ (68 വോട്ട്), ഫുമിയോ കിഷിദ (89) എന്നിവ‍ർ പിന്നിലായി. നാളെയാണു പാർലമെന്റിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.

English Summary: Yoshihide Suga new Japan prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com