ADVERTISEMENT

വാഷിങ്ടൻ ∙ വെള്ളക്കുള്ളനെ ചുറ്റുന്ന വലിയ ഗ്രഹത്തെ അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽ നിന്നു 80 പ്രകാശവർഷം അകലെയാണ് ഡബ്ല്യുഡി 1856 ബി എന്നു പേരിട്ടിരിക്കുന്ന ഗ്രഹം.

ഹൈഡ്രജൻ ഇന്ധനം തീരുന്ന അവസ്ഥയിൽ ചില നക്ഷത്രങ്ങൾ ചുവന്ന ഭീമൻ (റെഡ് ജയന്റ്) എന്ന അവസ്ഥയിലെത്തും. തുടർന്ന് വലുപ്പം കുറഞ്ഞ് വെള്ളക്കുള്ളൻ (വൈറ്റ് ഡ്വാർഫ്) എന്ന ഘട്ടത്തിലെത്തും. മൃതനക്ഷത്രമായാണ് ഇവയെ പരിഗണിക്കുക. 

ഇപ്പോൾ കണ്ടെത്തിയ ഗ്രഹം വ്യാഴത്തിന്റെ വലുപ്പമുള്ളതും ഇതു ചുറ്റുന്ന വെള്ളക്കുള്ളൻ ഭൂമിയുടെ വലുപ്പമുള്ളതുമാണ്. ഇതിനാൽതന്നെ ഒറ്റത്തവണ നക്ഷത്രത്തെ ചുറ്റാൻ 1.4 ഭൗമദിനം മതി.

English Summary: NASA Missions Spy First Possible ‘Survivor’ Planet Hugging White Dwarf Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com