ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്‌ടോക്കിനും വീ‌ ചാറ്റിനും ഏർപ്പെടുത്തിയ നിരോധനം നാളെ മുതൽ പ്രാബല്യത്തിലാകും. ഇവയുടെ ഡൗൺലോഡിങ് യുഎസിൽ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യക്തി വിവരങ്ങൾ ആപ്പുകൾ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. 

വിലക്ക് ഒഴിവാക്കാൻ അമേരിക്കൻ കമ്പനികൾക്ക് ടിക്‌ടോക് വാങ്ങാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഒറാക്കിൾ, വാൾമാർട്ട് എന്നീ കമ്പനികൾ ടിക്‌ടോക് ഉടമകളായ ബൈറ്റ്ഡാൻസിൽ നിന്ന് ആപ് വാങ്ങാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ദേശസുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ ഇന്ത്യ ജൂണിൽ ടിക്‌ടോക്, വീ ചാറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചിരുന്നു.

English summary: US bans TikTok 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com