ADVERTISEMENT

കഠ്മണ്ഡു ∙ മഞ്ഞുമലയിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന പ്രശസ്ത പർവതാരോഹകൻ അങ് റിത ഷെർപ്പ (72) അന്തരിച്ചു. ഓക്സിജൻ സിലിണ്ടറില്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ റിത ഈ രംഗത്തെ സൂപ്പർമാനാണ്. 1983നും 1996നുമിടയിലായിരുന്നു റിതയുടെ വിഖ്യാതമായ എവറസ്റ്റ് യാത്രകൾ. എവറസ്റ്റ് എന്ന സ്വപ്നവുമായി നേപ്പാളിന്റെ മടിത്തട്ടിലേക്ക് വരുന്ന ലോകമെമ്പാടുമുള്ള പർവതാരോഹകരുടെ ആവേശമായിരുന്നു റിത ഷെർപ്പയുടെ ധീരമായ ഹിമയാത്രകൾ. 

8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ തവണ ഓക്സിജൻ സിലിണ്ടറില്ലാതെ കയറിയതിന്റെ ഗിന്നസ് റെക്കോർഡ് റിതയുടെ പേരിലാണ്.1987 ഡിസംബറിലെ കൊടുംമഞ്ഞുകാലത്തും പർവതരാജാവിന്റെ നെറുകയിൽ ചുംബിക്കാൻ റിതയ്ക്കു കഴിഞ്ഞു. എവറസ്റ്റ് കീഴടക്കിയ റിതയുടെ റെക്കോർഡ് പിന്നീട് പലരും മറികടന്നിട്ടുണ്ടെങ്കിലും ചരിത്രത്തിന്റെ തലയെടുപ്പ് റിതയ്ക്കൊപ്പമാണ്.

English summary: Ang Rita Sherpa, 'Snow Leopard', Dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com