ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ നിരോധനം മറികടക്കാൻ ഒറാക്കിൾ, വോൾമാർട്ട് എന്നീ കമ്പനികളുമായി ടിക്‌ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരം. ഇതോടെ ഇന്നലെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ആപ് വിലക്ക് 27ലേക്കു നീട്ടി.

കമ്പനികൾ തമ്മിലുള്ള ധാരണയനുസരിച്ചു ടിക്ടോക് ആപ്പിന്റെ നിയന്ത്രണത്തിനായി മൂന്നു കമ്പനികളും ചേർന്നു ടെക്സസിൽ പുതിയ കമ്പനി രൂപീകരിക്കും. 25,000 അമേരിക്കക്കാർക്ക് ജോലി ലഭിക്കുമെന്നും വിദ്യാഭ്യാസമേഖലയ്ക്കു ടിക്ടോക് 500 കോടി ഡോളർ സംഭാവന നൽകുമെന്നും ട്രംപ് പറഞ്ഞു.

യുഎസിലെ ഉപയോക്താക്കൾക്കായി പ്രത്യേക ക്ലൗഡ് സെർവറും അധിക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുമെന്നും ട്രംപ് വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com