ADVERTISEMENT

പ്രിയങ്ക രാധാകൃഷ്ണനെ ന്യൂസീലൻഡിലെ ലേബർ പാർട്ടി എംപിയെന്നു പരിചയപ്പെടുത്തിയാൽ പെട്ടെന്നു മനസ്സിലാകണമെന്നില്ല. എന്നാൽ കഴിഞ്ഞ ഓണക്കാലത്ത് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നപ്പോൾ അടുത്തു നിന്ന  യുവതിയെന്നു പരിചയപ്പെടുത്തിയാൽ ഓർമ വന്നേക്കാം. ഓണക്കാലത്തു പ്രചാരം ലഭിച്ച വിഡിയോകളിലൊന്നായിരുന്നു പ്രിയങ്കയും ജസിൻഡയും ചേർന്നുള്ളത്.

ന്യൂസിലൻഡിലെ പാരമ്പര്യകാര്യ വകുപ്പിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായ പ്രിയങ്ക, രാജ്യത്തേക്കു കുടിയേറിയ വിവിധ സമൂഹങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുകയാണിപ്പോൾ.

കേരളത്തിൽ വേരുകളുള്ള പ്രിയങ്ക ജനിച്ചതും വളർന്നതും സിംഗപ്പൂരിലാണ്. കൊച്ചിയിലും ഒറ്റപ്പാലത്തും ബന്ധുക്കളുണ്ട് പ്രിയങ്കയ്ക്ക്. അമ്മയുടെ മുത്തച്ഛന്റെ അച്ഛൻ ഡോ.സി.ആർ.കൃഷ്ണപിള്ള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ നേതാവും ഇടതുപക്ഷ പ്രവർത്തകനുമായിരുന്നു.ഐക്യകേരളത്തിനായി മുൻനിരയിൽ നിന്ന നേതാക്കളിലൊരാൾ.

‘ 100 ദിവസം കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ന്യൂസീലൻഡിൽ ഓഗസ്റ്റ് 12 മുതലുള്ള രണ്ടാം വ്യാപന ഘട്ടത്തിൽ ശക്തമായ ആരോഗ്യസുരക്ഷ നടപടി സ്വീകരിച്ചു. സാമ്പത്തിക മേഖല അടച്ചിടാതെയാണ് കോവിഡിനോടു പൊരുതിയത്.’– പ്രിയങ്കയുടെ വാക്കുകളിൽ ആവേശം. ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ജെസിൻഡയുടെ ജനപ്രീതി ലേബർ പാർട്ടിയെ തുണയ്ക്കുമെന്നും പ്രിയങ്ക കരുതുന്നു.

കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന ലോകവ്യക്തിത്വങ്ങൾക്കൊപ്പം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പേർ ബ്രിട്ടിഷ് മാസികയിൽ വന്നത് അഭിമാനത്തോടെയാണു കണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com