ADVERTISEMENT

വാഷിങ്ടൻ∙ വൈറ്റ്ഹൗസിലേക്ക് റൈസിൻ എന്ന മാരകവിഷം അടങ്ങിയ കവർ അയച്ച വനിതയെ കാനഡ അതിർത്തിയിൽനിന്നു പിടികൂടി. സമ്പർക്കമുണ്ടായാൽ 3 ദിവസത്തിനകം മരണം സംഭവിക്കാവുന്ന റൈസിൻ അടങ്ങിയ കത്ത് കാനഡയിൽ നിന്നാണ് അയച്ചത്. വൈറ്റ്ഹൗസിലെത്തും മുൻപ് കത്തിന്റെ അപകടം സുരക്ഷാ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. 

യുഎസ്– കാനഡ പീസ് ബ്രിജ് അതിർത്തിയിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ഓഫിസർമാരാണ് വനിതയെ പിടികൂടിയത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻപും വൈറ്റ്ഹൗസിലേക്കു ‘വിഷക്കത്തുകൾ’ വന്നിട്ടുണ്ട്. 

English Summary: Woman suspected of sending poisoned letter to Trump arrested

US President Donald Trump
ഡോണൾഡ് ട്രംപ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com