ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് വായുവിലൂടെയും പകരാമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). വായുവിലെ ഘടകങ്ങളിലുടെ വൈറസ് പകരാമെന്നും 6 അടിക്ക് അപ്പുറവും പരക്കാമെന്നുമാണു ഏജൻസിയുടെ പുതിയ വിലയിരുത്തൽ.

വൈറസ് ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെ പ്രധാനമായും പടരുമെന്നായിരുന്നു മുൻപത്തെ വിലയിരുത്തൽ.

ചുമരുകൾക്കുള്ളിൽ വായു ശുദ്ധീകരണ സംവിധാനങ്ങൾ (എയർ പ്യൂരിഫയർ) ഉപയോഗിക്കാൻ ഏജൻസിയുടെ പുതിയ നിർദേശങ്ങളിൽ ആവശ്യപ്പെടുന്നു. വായുവിലൂടെ സഞ്ചരിക്കുന്ന വൈറസുകളാണ് ഏറ്റവും പകർച്ചശേഷിയുള്ളതെന്നും വായുസഞ്ചാരം കുറ‍ഞ്ഞ ഇടങ്ങൾ അതുകൊണ്ടുതന്നെ വ്യാപനസാധ്യത കൂടിയതാണെന്നും സിഡിസി പറയുന്നു.

എന്നാൽ, യുഎസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ  വ്യാപനം സംബന്ധിച്ചു നിലവിലുളള കോവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

English Summary: Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com