ADVERTISEMENT

ലൊസാഞ്ചലസ് ∙ ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്ബിഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്ബിഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു.

‘യൂഫോറിയ’ (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന എമ്മിചരിത്രത്തിലെ പ്രായം കുറഞ്ഞ നടിയാണ്. മികച്ച നടൻ: ജെറെമി സ്‌ട്രോങ് (സക്‌സഷൻ). മികച്ച ഓഫ് ബീറ്റ് പരമ്പരയായ ‘ഷിറ്റ്‌സ് ക്രീക്ക്’ മികച്ച ഹാസ്യനടനും നടിയും (യുജീൻ ലെവി, കാതറിൻ ഒഹാര) അടക്കം 9 അവാർഡുകൾ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com