ADVERTISEMENT

ലണ്ടൻ ∙ കോവിഡ്–19 വ്യാപനം രൂക്ഷമായതോടെ ബ്രിട്ടൻ വീണ്ടും ലോക്ഡൗണിലേക്ക്. കഴിയുന്നത്ര ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭ്യർഥിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം 6 മാസം കൂടി തുടരുമെന്ന് ജോൺസൻ പാർലമെന്റിൽ അറിയിച്ചു. ബാറുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവയുടെ സമയത്തിൽ ഇന്നലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 5ന് തുറക്കുന്ന ഇവ ഇനി രാത്രി 10ന് അടയ്ക്കണം. 

മാസ്ക് ധരിക്കുന്നത് ടാക്സികളിൽ ഉൾപ്പെടെ എല്ലായിടത്തും നിർബന്ധമാക്കി.   വിവാഹത്തിനും മറ്റും 30 പേർക്കു പങ്കെടുക്കാമായിരുന്നത് 15 ആയി കുറച്ചു. വീഴ്ച വരുത്തുന്നവർക്കുള്ള പിഴ കൂട്ടി. കായിക മത്സരങ്ങൾക്ക് ഒക്ടോബർ പകുതിയോടെ കാണികളെ നിയന്ത്രിതമായി പ്രവേശിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com