ADVERTISEMENT

ബെർലിൻ ∙ ആശുപത്രി വിട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി (44) ആദ്യമായി പൊതുസ്ഥലത്തു പ്രത്യക്ഷപ്പെട്ടു. പാർക്കിലെ ബെഞ്ചിലിരിക്കുന്ന തന്റെ ഫോട്ടോ നവൽനി ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ശരീരചലനക്ഷമത വീണ്ടെടുക്കാനായി ഫിസിയോതെറപ്പിക്കു വിധേയനാകുമെന്നു നവൽനി അറിയിച്ചു. അദ്ദേഹത്തിന്റെ ഇടതുകൈ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. റഷ്യയിലേക്കുള്ള മടക്കം സംബന്ധിച്ച സൂചനകളൊന്നും നവൽനി നൽകിയില്ല.

റഷ്യയിൽ വച്ചു വിഷബാധയേറ്റ് അബോധാവസ്ഥയിലായ നവൽനിയെ കഴിഞ്ഞ മാസം വിമാന ആംബുലൻസിലാണു സൈബീരിയയിൽ നിന്നു ബെർലിനിലെ ആശുപത്രിയിലെത്തിച്ചത്.

1200-navalny-russia

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിക്കെതിരെ പ്രയോഗിച്ചത് സോവിയറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത നോവിചോക് രാസായുധം ആണെന്നു പരിശോധനയിൽ തെളിഞ്ഞതായി ജർമനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിഷപ്രയോഗത്തിൽ തങ്ങൾക്കു പങ്കില്ലെന്ന നിലപാടിലാണു റഷ്യ.  34 ദിവസമാണു നവൽനി ജർമനിയിലെ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിൽ 24 ദിവസവും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

English summary: Navalny leaves hospital

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com