ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ പിന്തുണച്ച് പ്രമുഖ ദിനപത്രമായ ദ് വാഷിങ്ടൻ പോസ്റ്റ്. മാന്യനും യോഗ്യനുമാണ് ബൈഡനെന്നും യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാൻ ബൈഡനു കഴിയുമെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

ട്രംപിനെ പുറത്താക്കാൻ വോട്ടർമാർ തരംതാഴേണ്ടതില്ലെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാൻ കഴിവും അനുഭവവുമുള്ളയാളാണ് മുൻ വൈസ് പ്രസിഡന്റായ ബൈഡനെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ട്രംപിന്റെ ഭരണപരമായ പാളിച്ചകളെ തുടക്കം മുതലേ നിശിതമായി വിമർശിച്ചിരുന്ന മാധ്യമങ്ങളിലൊന്നാണ് ദ് വാഷിങ്ടൻ പോസ്റ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com