വാർത്തകൾക്ക് ഗൂഗിൾ പണം നൽകണമെന്ന് ഫ്രഞ്ച് കോടതി

Google
SHARE

പാരിസ് ∙ വാർത്താ ഏജൻസികളുടെയും മാസികകളുടെയും ഉള്ളടക്കങ്ങൾ ഗൂഗിളിലൂടെ ഓൺലൈനിൽ വായിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് ഗൂഗിൾ പ്രതിഫലം നൽകണമെന്ന ഫ്രാൻസിലെ കോംപറ്റീഷൻ അതോറിറ്റിയുടെ വിധി മേൽക്കോടതി ശരിവച്ചു. പ്രതിഫലം സംബന്ധിച്ച് ഗൂഗിൾ വാർത്താ ഏജൻസികളുമായി ചർച്ച നടത്തണമെന്നും നിർദേശിച്ചു. 

സെർച്ച് എൻജിനുകൾ വാർത്തകൾ കാണിക്കുമ്പോൾ പ്രസാധകർക്കു പ്രതിഫലം നൽകണമെന്ന യൂറോപ്യൻ യൂണിയന്റെ നിയമം ഗൂഗിളിനു ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തർക്കത്തെ തുടർന്ന് വാർത്തകളിലേക്ക് സെർച്ച് ചെയ്യുന്നതു തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്തു വന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA