ബൈഡൻ ജയിച്ചാൽ ‘കമ്യൂണിസ്റ്റ് കമല’ പ്രസിഡന്റ്: ട്രംപ്

kamala-trump
കമല ഹാരിസ്, ഡോണൾഡ് ട്രംപ്
SHARE

വാഷിങ്ടൻ ∙ നവംബർ 3ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അവർ കമ്യൂണിസ്റ്റാണ്, സോഷ്യലിസ്റ്റല്ല. അവർ സോഷ്യലിസ്റ്റിനും അപ്പുറമാണ്.

അവരുടെ നിലപാടുകൾ നോക്കൂ. കൊലയാളികൾക്കും മാനഭംഗപ്പെടുത്തുന്നവർക്കുമായി രാജ്യത്തിന്റെ അതിർത്തികൾ തുറന്നിടണമെന്ന് അവർ ആഗ്രഹിക്കുന്നു’ – എതിരാളികളെ രൂക്ഷമായി വിമർശിച്ച് ട്രംപ് ടിവി അഭിമുഖത്തിൽ പറഞ്ഞു.  കമലയെക്കുറിച്ചുള്ള ട്രംപിന്റെ വിമർശനം നിന്ദ്യമാണെന്നും ട്രംപിന്റെ മനസ്സ് രോഗാതുരമാണെന്നും ബൈഡൻ പ്രതികരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ മൈക്ക് പെൻസും കമല ഹാരിസും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സംവാദത്തിലും ഇരുവരും പരസ്പരം രൂക്ഷമായി ആക്രമിച്ചിരുന്നു. 

ട്രംപിന് പൂർണ സൗഖ്യം; ചടങ്ങുകളിൽ പങ്കെടുക്കാം

കോവിഡിനു ചികിത്സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സുഖപ്പെട്ടുവെന്നും ഇന്നു മുതൽ പൊതുചടങ്ങുകളിൽ പങ്കെടുക്കാമെന്നും വൈറ്റ്ഹൗസ് ഫിസിഷ്യൻ ഡോ. ഷോൺ കോൺലി. എന്നാണ് ട്രംപ് കോവിഡ് നെഗറ്റീവായതെന്ന് വ്യക്തമാക്കിയില്ല. പൂർണ സുഖമുണ്ടെന്നും റാലികളിൽ പങ്കെടുക്കാൻ തിടുക്കമായെന്നും ഇന്നലെ ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

English summary: Donald Trump vs Kamala Harris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA