ADVERTISEMENT

ദുബാ‌യ്∙ താമസവീസക്കാർ യുഎഇയിലേക്കു പുറപ്പെടും മുൻപു വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണമെന്ന ചട്ടം കർശനമാക്കി. ദുബായ് വിമാനത്താവളത്തിലെത്തുന്ന ദുബായ് വീസക്കാർ smart.gdrfa.gov.ae എന്ന സൈറ്റിലും മറ്റ് എമിറേറ്റുകളിലെ താമസ വീസക്കാർ ഫെഡറൽ അതോറിറ്റിയുടെ uaeentry.ica.gov.ae എന്ന സൈറ്റിലുമാണു റജിസ്റ്റർ ചെയ്യേണ്ടത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അനുമതിയില്ലാതെ അബുദാബി വീസക്കാർ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്നതു കഴിഞ്ഞദിവസം തടഞ്ഞിരുന്നു. 

ഇങ്ങനെ കുടുങ്ങിയ നാനൂറോളം പേരെ, വളരെ വൈകി ബസുകളിലാണ് അബുദാബിയിൽ എത്തിച്ചത്. തുടർന്ന്, ഐസിഎ അനുമതി ഇല്ല‌ാത്ത അബുദാബി യാത്രക്കാരെ തൽക്കാലം ദുബായിലേക്കു യാത്രചെയ്യാൻ അനുവദിക്കുന്നില്ലെന്നു വിമാനക്കമ്പനികളും വ്യക്തമാക്കി. നേരിട്ടുള്ള അബുദാബി വിമാനങ്ങൾ കുറവായതിനാലും ഐസിഎ അനുമതി നേടുക പ്രയാസമായതിനാലുമാണ് പലരും ദുബായിൽ ഇറങ്ങിയ ശേഷം അബുദാബിയിലേക്കു പോയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com