ADVERTISEMENT

അസീസി (ഇറ്റലി) ∙ 15 ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ. ഈ നൂറ്റാണ്ടിൽ കത്തോലിക്കാസഭ ഈ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്. കാർലോ അന്ത്യവിശ്രമം കൊള്ളുന്ന അസീസിയിലായിരുന്നു ചടങ്ങ്.

ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച കാർലോ, സഭ അംഗീകരിച്ച വിശ്വാസ അദ്ഭുതങ്ങളെ രേഖപ്പെടുത്തിയാണു ശ്രദ്ധേയനായത്. 11 ാം വയസ്സിൽ തുടക്കമിട്ട പദ്ധതി മരണംവരെ തുടർ‍ന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി, വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ഇടവകകളും നൂറിൽപ്പരം സർവകലാശാലകളും കാർലോയുമായി സഹകരിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളും ഇഷ്ടം. ക്ലാസിൽ തമാശക്കാരൻ. ടീഷർട്ടും ജീൻസും സൺഗ്ലാസുമായിരുന്നു യാത്രകളിലെ ഇഷ്ടവേഷം. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിനു മുൻപിലെന്നപോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ചായിരുന്നു മരണം.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com