ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൻ മണ്ടേലയ്ക്കു വേണ്ടി മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഹാജരായ അഭിഭാഷക പ്രസില ജാന (76) അന്തരിച്ചു. വർണവിവേചന വിരുദ്ധ സമരകാലത്ത്, മണ്ടേല ഉൾപ്പെടെ റോബൻ ഐലൻഡിൽ തടവിലാക്കപ്പെട്ട നേതാക്കൾക്കായി വാദിച്ചാണു പ്രസില പ്രശസ്തയായത്.

ദേവകിറാണി പ്രസില ജാന എന്നാണു മുഴുവൻ പേര്. 1943 ഡിസംബർ മൂന്നിനു നേറ്റാളിലെ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചു. സർക്കാർ സ്കോളർഷിപ്പോടെ ബോംബെയിലെത്തി സോഫിയ കോളജിലും പഠിച്ചിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള പ്രസില പാർലമെന്റംഗമായിരുന്നു. നെതർലൻഡ്സിലും അയർലൻഡിലും അംബാസഡറായി.  സൗത്ത് ആഫ്രിക്കൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഡപ്യൂട്ടി ചെയർപഴ്സൻ ആയിരുന്നു.

English summary: South African human rights lawyer Priscilla Jana passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com