ദുബായിൽ താമസിച്ച് വിദേശജോലി ചെയ്യാം

SHARE

ദുബായ് ∙ ഓൺലൈനിലൂടെ ജോലി സാധ്യമാകുന്ന വിദേശരാജ്യങ്ങളിലെ പ്രഫഷനലുകൾക്ക് (റിമോട്ട് വർക്കിങ്) ദുബായിൽ താമസിച്ചു ജോലി ചെയ്യാം. താമസവീസക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളോടെയും ഒരു വർഷം കുടുംബത്തോടൊപ്പം താമസിക്കാവുന്ന പദ്ധതിയാണു ദുബായ് അവതരിപ്പിക്കുന്നത്. പ്രതിമാസം കുറഞ്ഞത് 5,000 ഡോളർ (ഏകദേശം 3.67 ലക്ഷം രൂപ) ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം.

നികുതിരഹിത വേതനം, കുട്ടികൾക്കു പഠനസൗകര്യം എന്നിവയ്ക്കു പുറമേ ടെലിഫോൺ - ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. ഫീസ് 287 ഡോളർ (ഏകദേശം 21,000 രൂപ). വെബ്സൈറ്റ്: www.visitdubai.com .‘റിട്ടയർമെന്റ് വീസ’ പദ്ധതി കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. അപേക്ഷിക്കാൻ: www.retireindubai.com

വീസ തീർന്നവർക്ക് ഒമാനിൽ പ്രവേശനമില്ല

മസ്കത്ത് ∙ വീസ കാലാവധി കഴിഞ്ഞവർക്ക് ഒമാനിൽ തിരികെയെത്താനാകില്ലെന്ന് പരമോന്നത സമിതി. പുതിയ വീസ നൽകിത്തുടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Foreign job staying in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA