ട്രംപിന്റെ മകന് കോവിഡ്, സുഖമായി

SHARE

വാഷിങ്ടൻ ∙ ലക്ഷണങ്ങളൊന്നുമില്ലാതെ മകൻ ബാരൻ (14) കോവിഡ് പോസിറ്റീവായെന്നും വേഗം സുഖം പ്രാപിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 

കുട്ടികൾക്ക് പ്രതിരോധ ശേഷിയുള്ളതിനാലാണ് യുഎസിലെ സ്കൂളുകൾ എത്രയും വേഗം തുറക്കണമെന്നു താൻ പറഞ്ഞതെന്നും അയോവയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച ഭാര്യ മെലാനിയയും ബാരനും വൈറ്റ്ഹൗസിൽ തന്നെ കഴിഞ്ഞപ്പോൾ ട്രംപ് 3 രാത്രിയും 4 പകലും ആശുപത്രിയിലായിരുന്നു. 

English Summary: Donald Trump's son now covid negative

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA