സന്ദർശക വീസ വ്യവസ്ഥ കർശനമാക്കി ദുബായ്; ഒട്ടേറെ പേരെ തിരിച്ചയച്ചു

Dubai-airport-08102020
SHARE

ദുബായ് ∙ സന്ദർശക വീസ ദുരുപയോഗം കൂടിയ സാഹചര്യത്തിൽ വ്യവസ്ഥകൾ ദുബായ് സർക്കാർ കർശനമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിൽനിന്നും മതിയായ രേഖകൾ ഇല്ലാതെ ഒട്ടേറെ പേർ ദുബായിൽ എത്തുന്നുണ്ട്. മടക്കയാത്രാ ടിക്കറ്റില്ലാതെ എത്തുന്നവരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണെന്ന് അധികൃതർ വ്യക്തമാക്കിയതോടെ പല യാത്രക്കാരെയും നാട്ടിലെ വിമാനത്താവളങ്ങളിൽ തന്നെ തടഞ്ഞു. 

കഴിഞ്ഞദിവസം കേരളത്തിൽ നിന്നുൾപ്പെടെ എത്തിയ 200 യാത്രക്കാരെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇവരിൽ 45 പേർക്കു മാത്രമാണ് പുറത്തിറങ്ങാനായതെന്നും ബാക്കിയുള്ളവരെ മടക്കിയയച്ചെന്നും ഇന്ത്യൻ കോൺസൽ നീരജ് അഗർവാൾ വ്യക്തമാക്കി.  സന്ദർശക വീസയിൽ എത്തി ജോലി ലഭിക്കാത്തവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത് ഒഴിവാക്കാൻ കൂടിയാണ് നിയമം കർശനമാക്കിയത്. 

Content Highlights: Dubai deported passengers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA