പാരിസിൽ അധ്യാപകനെ കഴുത്തുവെട്ടി കൊന്നു

FRANCE-ATTACK-EDUCATION-ISLAM
പേടിക്കുന്നു ചരിത്രം: ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തുവെട്ടി കൊന്ന സംഭവത്തിൽ പ്രതിഷേധിക്കുന്ന അധ്യാപകർ. ഞാനുമൊരു ടീച്ചറാണ്, വേണം അഭിപ്രായ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകളാണ് ഇവരുടെ കയ്യിൽ. ചിത്രം:എഎഫ്പി. ഇൻസെറ്റിൽ സാമുവൽ പാറ്റി.
SHARE

പാരിസ് ∙ ചരിത്ര അധ്യാപകനെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തുവെട്ടിക്കൊന്ന സംഭവത്തിൽ ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന പതിനെട്ടുകാരനെ പൊലീസ് വെടിവച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സെൻട്രൽ പാരിസിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു താൻ പഠിപ്പിക്കുന്ന സ്കൂളിനു സമീപമാണു സാമുവൽ പാറ്റി (47) ആക്രമിക്കപ്പെട്ടത്. സംഭവം നടന്നയുടൻ അധ്യാപകന്റെ ശിരസ്സറ്റ ശരീരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഒരാഴ്ച മുൻപ്, സാമുവൽ പാറ്റി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസിൽ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ കാണിച്ചതു വിവാദമായിരുന്നു. ഇതെത്തുടർന്ന് അധ്യാപകനു വധഭീഷണികൾ ലഭിച്ചിരുന്നതായി പറയുന്നു.

പ്രതിയുടെ 4 ബന്ധുക്കൾ അടക്കം 9 പേരാണു കസ്റ്റഡിയിലുള്ളത്. സംഭവത്തെ ഭീകരാക്രമണമെന്നു വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സ്കൂളിലെത്തി അനുശോചനമറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA