ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊന്നു, വയറുകീറി കുഞ്ഞിനെ തട്ടിയെടുത്തു; സ്ത്രീക്ക് വധശിക്ഷ

cap-punishment
ലിസ
SHARE

വാഷിങ്ടൻ ∙യുഎസിൽ 67 വർഷത്തിനുശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. മിസോറിയിൽ 2004ൽ ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ശിക്ഷിക്കപ്പെട്ട ലിസ മോൺഗോമറിയുടെ വധശിക്ഷയാണ് ഇൻഡ്യാനയിൽ ഡിസംബർ 8നു നടപ്പാക്കുക.

മാനസികവിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള  അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. 1953ലാണ് ഒടുവിൽ യുഎസിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA