ഉംറ രണ്ടാം ഘട്ടം തുടങ്ങി; പ്രതിദിനം 15,000 തീർഥാടകർ

umrah
മക്കയിലെ ഹറം പള്ളിയിൽ നമസ്കരിക്കുന്നവർ. പശ്ചാത്തലത്തിൽ ഉംറ തീർഥാടകരെയും കാണാം.
SHARE

റിയാദ്∙ പ്രതിദിനം 15,000 പേരുമായി ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം.  40,000 സന്ദർശകർക്കും  അനുമതി ലഭിച്ചതോടെ മക്കയിലെ ഹറം പള്ളി പ്രാർഥനാ മുഖരിതം. മദീനയിലെ പ്രവാചക പള്ളിയും തുറന്നു. 

ഈ മാസം 4ന് ഉംറ പുനരാരംഭിച്ചപ്പോൾ പ്രതിദിനം 6,000 പേർക്കായിരുന്നു അവസരം. ഇഅ്തമർനാ ആപ്പിൽ റജിസ്റ്റർ ചെയ്തവർക്കാണ് അനുമതി. സ്വദേശികളും വിദേശികളും ഉൾപ്പെടെ 10 ലക്ഷത്തിലേറെ പേരാണ് ഉംറ നിർവഹിക്കാൻ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഉപാധികളോടെ രാജ്യാന്തര തീർഥാടകരെയും അനുവദിക്കും.

Content highlights: Umrah second phase started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA