ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിൽ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) വൻഭൂരിപക്ഷത്തിലേക്ക്. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷത്തിന് 322 സീറ്റ് ആണ് വേണ്ടത്. ഇതുവരെ ഫലം പ്രഖ്യാപിച്ച 434 സീറ്റിൽ 368 എണ്ണവും എൻഎൽഡി നേടിക്കഴിഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി (യുഎസ്ഡിപി) ആണ് മുഖ്യപ്രതിപക്ഷം. യുഎസ്ഡിപിക്ക് 24 സീറ്റ് ലഭിച്ചു. 42 സീറ്റിന്റെ ഫലം വരാനുണ്ട്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.

50 വർഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി അധികാരത്തിലെത്തിയത്. നൊബേൽ സമാധാന ജേതാവായ സൂ ചിയുടെ ജനപ്രീതിയാണ് അതിന് സഹായിച്ചത്. രോഹിൻഗ്യ മുസ്‌ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നൽകിയ മൗനാനുവാദവും രാജ്യാന്തര തലത്തിൽ സൂ ചിയെ വിമർശനവിധേയയാക്കി.

Content Highlights: Myanmar election result 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com