മുകേഷ് മോഹനന് ചൈന ജേണലിസം പുരസ്കാരം

mukesh-mohanan
SHARE

ബെയ്ജിങ് ∙ തൃപ്പൂണിത്തുറ സ്വദേശി മുകേഷ് മോഹനന് മികച്ച ഇൻഫോഗ്രാഫിക്സിനുള്ള ഓൾ ചൈന ജേണലിസ്റ്റ്സ് അസോസിയേഷന്റെ ചൈന ജേണലിസം പുരസ്കാരം.

‘ചൈന ഡെയ്‌ലി’യിൽ ഗ്രാഫിക്സ് എഡിറ്ററായ മുകേഷ് തയാറാക്കിയ ഗ്രാഫിക്സാണു പുരസ്കാരത്തിന് അർഹമായത്. പുതിയ ബെയ്ജിങ്–ദാഷിങ് വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ റോബോട്ടിക്സും നിർമിതബുദ്ധിയും സഹായകമാകുന്നു എന്നതായിരുന്നു വിഷയം. കഴിഞ്ഞവർഷവും മുകേഷിനായിരുന്നു പുരസ്കാരം. മലയാള മനോരമയുടെ ‘ദ് വീക്ക്’ വാരികയിൽ 10 വർഷം ആർട്ടിസ്റ്റായിരുന്നു  മുകേഷ് മോഹനൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA