60 കഴിഞ്ഞവരുടെ ഇഖാമ ജനുവരി മുതൽ പുതുക്കില്ല: കുവൈത്ത്

1200-iqama
SHARE

കുവൈത്ത് സിറ്റി∙ ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിലനുമതി) പുതുക്കി നൽകേണ്ടെന്ന കുവൈത്ത് തീരുമാനം  ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇവർക്കു മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ/ആശ്രിത വീസയിലേക്കു മാറാം.

2021ൽ കാലാവധി തീരുന്ന ഇഖാമയാണെങ്കിൽ അതു പൂർത്തിയാകുന്നതുവരെ ജോലിയിൽ തുടരാൻ അനുവദിക്കും. അതു കഴിയുമ്പോൾ ആവശ്യമെങ്കിൽ കുടുംബവീസയിലേക്കു മാറാം. ആശ്രിത/കുടുംബവീസയിൽ കഴിയുന്ന 60 കഴിഞ്ഞവർക്കു ജോലി ചെയ്യാൻ അനുമതി ഇല്ല. കുവൈത്തിൽ താമസിക്കാമെന്നു മാത്രം. അതിനിടെ, 1992 മുതൽ 2020 വരെ 8 ലക്ഷം വിദേശികളെ നാടുകടത്തിയെന്നു കുവൈത്ത് അറിയിച്ചു. 

12 രാജ്യക്കാർക്ക്  വീസ വിലക്കി  യുഎഇ

ദുബായ് ∙ കോവിഡ് വ്യാപനം ശക്തമായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, ഇറാൻ, യെമൻ, ഇറാഖ് തുടങ്ങി 12 രാജ്യങ്ങൾക്കു പുതിയ വീസ അനുവദിക്കുന്നതു യുഎഇ താൽക്കാലികമായി നിർത്തലാക്കി. കോവിഡിന്റെ രണ്ടാം വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായാണു നടപടി. എന്നാൽ നിലവിൽ നൽകിയിട്ടുള്ള വീസകളെ നിരോധനം ബാധിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA