കാഴ്ചയില്ലാത്തവർക്ക് വഴികാട്ടാൻ ഗൂഗിൾ

blind-google
1. തോമസ് പനെക് 2. നിർമിതബുദ്ധി (എഐ) സെൻസറുകൾ സ്ഥാപിച്ച ഫോൺ.
SHARE

ന്യൂയോർക്ക് ∙ കാൽനൂറ്റാണ്ടിനു ശേഷം തോമസ് പനെക് (50) വീണ്ടും ഓടി. കാഴ്ച നഷ്ടപ്പെട്ട പനെക് ഒറ്റയ്ക്ക്, വഴികാട്ടിയില്ലാതെ 5 കിലോമീറ്റർ ഓടിയെത്തിയപ്പോൾ പിറന്നതു പുതിയ ചരിത്രം. 

ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ട അത്‌ലിറ്റ് ആയ പനെക്കിന്റെ സ്വപ്നം യാഥാർഥ്യമാക്കിയത് ഗൂഗിളാണ്. 2019 സെപ്റ്റംബറിലെ ഗൂഗിൾ ഹാക്കത്തണിൽ പങ്കെടുത്ത പനെക് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ – കാഴ്ച നഷ്ടപ്പെട്ട ഓട്ടക്കാരെ വഴികാട്ടാൻ സഹായിക്കുമോ ? ഒരു വർഷത്തിനുള്ളിൽ പനെകിന്റെ സഹായത്തോടെ ഗൂഗിൾ സംവിധാനമുണ്ടാക്കി. ആൻഡ്രോയ്ഡ് ഫോണിൽ നിർമിതബുദ്ധി (എഐ) സെൻസറുകൾ സ്ഥാപിച്ച് ഫോൺ അരയിൽ കെട്ടി. ഫോണിലെ ക്യാമറ റോഡിലുള്ള വര പിന്തുടരുകയും സെൻസർ, ഓട്ടക്കാരന്റെ ചെവിയിൽ ഇയർഫോണിലൂടെ നിർദേശങ്ങൾ നൽകുകയും ചെയ്യും.  

ഗൂഗിളും ന്യൂയോർക്ക് റോഡ് റണ്ണേഴ്സ് ക്ലബ്ബും ചേർന്നൊരുക്കിയ പരിപാടിയിലാണ് കഴിഞ്ഞ ദിവസം പനെക് 5 കിലോമീറ്റർ തനിയെ ഓടിയത്. കാഴ്ചയില്ലാത്തവർക്കു വഴികാട്ടാൻ നായ്ക്കളെ നൽകുന്ന സംരംഭത്തിന്റെ സ്ഥാപകൻ കൂടിയാണ് പനെക്. പദ്ധതി വിപുലമാക്കാൻ പങ്കാളികളെ തേടുകയാണ് ഗൂഗിൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA