100 ശ്രദ്ധേയ കൃതികളിൽ ദീപ ആനപ്പാറയുടെ നോവലും

writers
ദീപ ആനപ്പാറ, മേഘ , സാമന്ത്
SHARE

ന്യൂയോർക്ക്  ∙ ദ് ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ വർഷത്തെ 100 ശ്രദ്ധേയ കൃതികളിൽ, മലയാളിയായ ദീപ ആനപ്പാറ അടക്കം 4 ഇന്ത്യൻ എഴുത്തുകാരുടെ പുസ്തകങ്ങളും.

ബ്രിട്ടനിൽ മാധ്യമപ്രവർത്തകയായ ദീപ ആനപ്പാറയുടെ ആദ്യ നോവലായ ‘ജിൻ പട്രോൾ ഓൺ ദ് പർപ്പിൾ ലൈൻ’ പട്ടികയിൽ ഇടം നേടി. ദീപ പാലക്കാട് സ്വദേശിയാണ്. ന്യൂയോർക്കിൽ താമസിക്കുന്ന മേഘ മജൂംദാറിന്റെ ആദ്യ നോവൽ ‘എ ബേണിങ്’, ലണ്ടൻ ആസ്ഥാനമായ മാധ്യമപ്രവർത്തകൻ സാമന്ത് സുബ്രഹ്മണ്യത്തിന്റെ പഠനഗ്രന്ഥം ‘എ ഡൊമിനന്റ് ക്യാരക്ടർ റാഡിക്കൽ സയൻസ് ആൻഡ് റെസ്റ്റ്‌ലെസ് പൊളിറ്റിക്സ് ഓഫ് ജെബിഎസ് ഹാൽഡേൻ’ എന്നിവയും ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് നോവലിസ്റ്റ് ഹരി കുൻസ്രുവിന്റെ റെഡ് പിൽ എന്ന നോവലും പട്ടികയിലുണ്ട്. ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ എഡിറ്റർമാരാണു പുസ്തകങ്ങൾ തിരഞ്ഞെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA