ADVERTISEMENT

ബെയ്ജിങ് ∙ ചന്ദ്രനിൽ പോയി പാറക്കല്ലുകൾ ശേഖരിച്ചുകൊണ്ടുവരാൻ ചൈനയുടെ ആളില്ലാ ബഹിരാകാശവാഹനം റെഡി. ഇതിനായി ചാങ്–ഇ5 പര്യവേക്ഷണ വാഹനം ഈയാഴ്ച പുറപ്പെടും. 1970കൾക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തിൽ നിന്നു മണ്ണും പാറയും ശേഖരിക്കാൻ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണു ലക്ഷ്യം. വിജയിച്ചാൽ യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. 2 കിലോഗ്രാം പാറക്കഷണങ്ങൾ ശേഖരിക്കാനാണു പദ്ധതി.

യുഎസിന്റെ അപ്പോളോ പദ്ധതി (1968–72) ആറ് യാത്രകളിലൂടെ 382 കിലോഗ്രാം മണ്ണുംപാറയും ശേഖരിച്ചു ഭൂമിയിലെത്തിച്ചു. സോവിയറ്റ് യൂണിയന്റെ ലൂണ പദ്ധതി (1976) 170 ഗ്രാം പാറയും ശേഖരിച്ചു.

English Summary: China is launching a space mission to collect the first rocks from the moon in 40 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com