ADVERTISEMENT

ലണ്ടൻ∙ അപകടത്തെത്തുടർന്ന് കൈകളും കാലുകളും നഷ്ടപ്പെട്ട ഫ്രഞ്ച് സാഹസികൻ ഫിലിപ് കൊസോനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഇലൻ മസ്ക്.

യുഎസിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ്എക്സ് സ്ഥാപകനായ മസ്കിനോട് ‘എന്നെ ബഹിരാകാശത്തേക്ക് അയച്ച് അസാധ്യമായതൊന്നുമില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കാൻ’ ട്വീറ്റീലൂടെയാണ് കൊസോൻ ആവശ്യപ്പെട്ടത്. പിന്നാലെയെത്തി മസ്കിന്റെ ഉറപ്പ്: ‘ഒരു ദിവസം ‍ഞങ്ങൾ താങ്കളെ സ്റ്റാർഷിപ്പിൽ അയയ്ക്കും’. സ്പേസ്എക്സിന്റെ ബഹിരാകാശവാഹനത്തിന്റെ പേരാണു സ്റ്റാർഷിപ്.

1994ലുണ്ടായ അപകടത്തെത്തുടർന്നാണു ഫിലിപ് കൊസോന്റെ കൈകാലുകൾ മുറിച്ചത്. തുടർന്ന് കഠിനപരിശീലനത്തിലൂടെ തന്റെ സാഹസികയജ്ഞങ്ങൾ ഓരോന്നായി അദ്ദേഹം പൂർത്തിയാക്കി. 8 വർഷം മുൻപ് ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന കൊസോൻ 2017ൽ ഡകാർ റാലിയിൽ കാറോടിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com