ADVERTISEMENT

ന്യൂയോർക്ക്∙ ഇന്റർനാഷനൽ എമ്മി പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും. ആമസോൺ പ്രൈം വിഡിയോ പരമ്പരയായ മെയ്ഡ് ഇൻ ഹെവനിലെ ‘കല്യാണരാമൻ’ കരൺ മെഹ്റയെ അവതരിപ്പിച്ച നടൻ അർജുൻ മാഥുർ, നിർഭയ കേസ് പശ്ചാത്തലമായ നെറ്റ്ഫ്ലിക്സ് പരമ്പര ഡൽഹി ക്രൈം, അനു മേനോനും നുപുർ അസ്താനയും ചേർന്നു സംവിധാനം ചെയ്ത ‘ഫോർ മോർ ഷോട്സ് പ്ലീസ്’ എന്നിവ നാമനിർദേശ പട്ടികയിലുണ്ട്. മികച്ച നടനുള്ള പുരസ്കാരപട്ടികയിലാണ് അർജുൻ. ഡ്രാമ സീരീസ് വിഭാഗത്തിലാണു പരമ്പരകൾ മത്സരിക്കുന്നത്.

ഇന്നു രാത്രി 9.30ന് (യുഎസ് സമയം രാവിലെ 11.00) നടക്കുന്ന അവാർഡ് പ്രഖ്യാപനം www.iemmys.tv വെബ്സൈറ്റിൽ തത്സമയം കാണാം. പുരസ്കാര പ്രഖ്യാപനവും ഓൺലൈനാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മികവു പുലർത്തിയ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയ്ക്കു പുരസ്കാരമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റേതിനു സമാനമായ പ്രതിദിന കോവിഡ് വാർത്താസമ്മേളനത്തിനാണു പുരസ്കാരം. വിജയകരമായ ടിവി ഷോ എന്ന നിലയ്ക്കാണ് പുരസ്കാരമെന്ന് എമ്മി സമിതി അറിയിച്ചു. ഇതാദ്യമായാണ് ഒരു രാഷ്ട്രീയനേതാവിന് എമ്മി പുരസ്കാരം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com