ADVERTISEMENT

ജറുസലം ∙ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. മധ്യപൂർവദേശത്തെ സമാധാന ശ്രമങ്ങൾ സംബന്ധിച്ച് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹത്തിന്റെ അഭ്യർഥന പ്രകാരം രാജ്യം സന്ദർശിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

സെപ്റ്റംബറിൽ യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാനക്കരാർ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിനും ധാരണയായി. ബഹ്റൈൻ വിദേശകാര്യ മന്ത്രി കഴിഞ്ഞയാഴ്ച ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇതിനിടെ, നെതന്യാഹു സൗദി സന്ദർശിച്ചതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സൗദി നിഷേധിച്ചു. 

English Summary: Israel's Benjamin Netanyahu says he will pay a visit to Bahrain soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com