ADVERTISEMENT

വാഷിങ്ടൻ ∙ ഒടുവിൽ അധികാരമാറ്റത്തിനു സമ്മതം മൂളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധികാരമാറ്റ നടപടികൾക്കു ട്രംപ് ഭരണകൂടം സജ്ജമാണെന്നു സൂചിപ്പിക്കുന്ന കത്ത് തിങ്കളാഴ്ചയാണു നിയുക്ത പ്രസിഡന്റ് ജോ ബൈഡനു ലഭിച്ചത്. നടപടികൾക്കു താൻ നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു.

നിയുക്ത പ്രസിഡന്റ് ജോൺ ബൈഡന് അധികാരം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാൻ ട്രംപ് കൂട്ടാക്കിയില്ല. പോരാട്ടം തുടരുമെന്നാണു പ്രഖ്യാപനം. പ്രധാന സംസ്ഥാനങ്ങളിലെ ഫലം ചോദ്യം ചെയ്തു നൽകിയ ഹർജികളിലേറെയും കോടതികൾ തള്ളി. ജനുവരി 20നാണു പുതിയ പ്രസിഡന്റ് അധികാരമേൽക്കുക.  

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബൈഡൻ ടീമിന്റെ കൂടിയാലോചനകൾ ഉടൻ ആരംഭിക്കും. യുഎസ് ട്രഷറിയുടെ മേധാവിയായി ഫെഡറൽ റിസർവ് മുൻ മേധാവി ജാനറ്റ് യെല്ലനെ (74) നിയമിക്കും. സെനറ്റ് അംഗീകരിച്ചാൽ, ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും യെല്ലൻ. 

English Summary: Trump Clears Way For Biden's Transition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com